Ticker

6/recent/ticker-posts

മോഷ്ടാക്കൾ വീട്ടമ്മയെ കത്തി കാട്ടി മുടിയിലും മുഖത്തും മുറുക്കി പിടിച്ച് പട്ടാപകൽ ഇരു കൈയിലും കാതിലും കഴുത്തിലും ഉണ്ടായിരുന്ന ആഭരണങ്ങൾ കവർച്ച ചെയ്തു

കാസർകോട്: കത്തി കാണിച്ച് ഭീഷണി പെടുത്തി
മുടിയിലും മുഖത്തും മുറുക്കി പിടിച്ച് പട്ടാപകൽ വീട്ടമ്മയുടെ ഇരു കൈയിലും കാതിലും കഴുത്തിലും ഉണ്ടായിരുന്ന ആഭരണങ്ങൾ മോഷ്ടാക്കൾ കൊണ്ട് പോയി . എന്നാൽ കള്ളന്മാർ ഊരി കൊണ്ട് പോയതിൽ ഭൂരിഭാഗവും സ്വർണം പൂശിയ
ആഭരണങ്ങൾ.
ഇന്ന് രാവിലെ 10.30 മണിയോടെ ഉപ്പള റെയിൽവെ സ്റ്റേഷന് സമീപം റെയിൽവെ അണ്ടർപാസിന് മുൻ വശത്താണ് സംഭവം.
ഉപ്പള ശാരദ നഗറിലെ പരേതനായ പത്മനാഭയുടെ ഭാര്യ ഗംഗ 60 യാണ് കവർച്ചക്ക് ഇരയായത്.
ഉപ്പളയിൽ നിന്നും ശാരദ നഗറിലേക്ക് നടന്ന് വരികയായിരുന്നു വീട്ടമ്മ. കഴുത്തിൽ സ്വർണ നിറത്തിലുണ്ടായിരുന്ന മാലയും രണ്ട് കൈകളിലും അണിഞ്ഞിരുന്ന സ്വർണ നിറത്തിലുള്ള വളകളും രണ്ട് കാതുകളിൽ അണിഞ്ഞ അരപവൻ്റെ സ്വർണ കമ്മലുകളുമാണ് കവർന്നത്. മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments