Ticker

6/recent/ticker-posts

അമ്പലത്തറയിൽ സൂപ്പർ മാർക്കറ്റ് കവർച്ച നടത്തുന്നതിനിടെ മൂന്ന് പേർ പിടിയിൽ

കാഞ്ഞങ്ങാട് :അമ്പലത്തറയിൽ സൂപ്പർ
 മാർക്കറ്റ് കവർച്ച നടത്തുന്നതിനിടെ മൂന്ന് കവർച്ചക്കാർ പിടിയിൽ. അമ്പലത്തറ ടൗണിലുള്ള ക്യൂ മാർട്ട് സൂപ്പർ മാർക്കറ്റിലാണ് കവർച്ച നടന്നത്. അമ്പലത്തറ ടൗണിനടുത്തുള്ള എക്സ്പ്രസ് സൂപ്പർ മാർക്കറ്റിൽ കവർച്ചക്ക് ശ്രമമുണ്ടായി.
പടന്നക്കാട് സ്വദേശികളായ അറഫാത്ത്, ജുനീദ്, പ്രായപൂർത്തിയാകാത്ത 17 കാരനുമാണ് പിടിയിലായത്. ഇന്ന് പുലർച്ചെ 3.30 മണിയോടെയാണ് കവർച്ച. എക്സ്പ്രസിൽ കവർച്ചക്ക് ശ്രമിച്ച ശേഷം പ്രതികൾ ക്യൂ മാർട്ടിലെത്തി ഷട്ടർ തകർത്ത് അകത്ത് കയറി.
5600രൂപയും സാധനങ്ങളും കവർച്ച ചെയ്തു. സമീപത്തെ ബാർബർ ഷോപുടമ സംഭവം കണ്ട് നാട്ടുകാരുടെ സഹായത്തോടെ ഒരാളെ സ്ഥലത്ത് നിന്നും പിടികൂട്ടി. രണ്ട് പേർ ഓടി രക്ഷപെട്ടു. വിവരമറിഞ്ഞെത്തിയ അമ്പലത്തറ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തിയതിൽ ഒളിച്ചിരുന്ന മറ്റ് രണ്ട് പ്രതികളെ അമ്പലത്തറ ടൗണിൽ നിന്നും പിടികൂടി. പ്രതികൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്തി. ക്യൂ മാർട്ടിലെ സി.സി.ടി.വി ക്യാമറ തകർത്ത നിലയിലാണ്. കുട്ടി മോഷ്ടാവ്നേരത്തെയും കവർച്ച കേസിൽ പ്രതിയായിട്ടുണ്ട്. 
സ്ഥാപന ഉടമ പുല്ലൂർ മീങ്ങോത്തെ എം. കെ. സുനിലിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തു. പ്രതികളെ ചോദ്യം ചെയ്ത് വരുന്നു.
Reactions

Post a Comment

0 Comments