Ticker

6/recent/ticker-posts

വീടിൻ്റെ വാതിൽ പൂട്ട് പൊളിച്ച് അലമാരയിൽ തുണികൾക്കിടയിൽ സൂക്ഷിച്ച ഒമ്പത് ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്നു

പയ്യന്നൂർ:വീടിൻ്റെ വാതിൽ പൂട്ട് പൊളിച്ച അലമാരയിൽ തുണികൾക്കിടയിൽ സൂക്ഷിച്ച ഒമ്പത് ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്നു. സംഭവത്തിൽ വീട്ടുകാരുടെ പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പയ്യന്നൂർ കണ്ടംങ്കാളിയിലെ കുറുങ്കടവ് റോഡിലെ പള്ളിക്കുളത്ത് പി.. മധുസൂദനൻ്റെ വീട്ടിലാണ് കവർച്ച. കഴിഞ്ഞ മാർച്ച് 13 ന് പൂട്ടിയിട്ട വീട്ടിൽ കവർച്ച നടന്നത് ഇന്ന് രാവിലെയാണ് അറിയുന്നത്. വീടിൻ്റെ മുൻവശം വാതിൽ പൂട്ട് പൊളിച്ച് ആയിരുന്നു കവർച്ച.
ഒന്നര പവൻ തൂക്കം വരുന്ന അമേരിക്കൻ ഡയമണ്ട് പിടിപ്പിച്ച ഒരു നെക്ലസ്, ഒന്നര പവൻ്റെ ബ്രേസ് ലെറ്റ്, അരപവൻ തൂക്കം വരുന്ന രണ്ട് ഇയർ സ്റ്റഡ്, ഒരു പവൻ തൂക്കം വരുന്ന രണ്ട് ജിമിക്കി കമ്മൽ, ആറ് ഗ്രാം തൂക്കം വരുന്ന വിവാഹ മോതിരം, ഓരോ പവൻ തൂക്കം വരുന്ന മൂന്ന് മോതിരങ്ങൾ എന്നിവയാണ് മോഷണം പോയത്.
Reactions

Post a Comment

0 Comments