മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു.
ഇന്ന് ഉച്ചക്ക് കുമ്പള അനന്തപുരം പഴയതറവാട് വീടിനടുത്തുള്ള റോഡിലാണ് സംഭവം. മൈമൂന നഗറിലെ ഇ. മുഹസിർ 20, പെർവാഡ് സ്വദേശിനിയായ 18 കാരിയെയുമാണ് കാറിനുള്ളിൽ കത്തി കാട്ടി ഭീഷണിപെടുത്തി ആക്രമിച്ചത്. മൻസൂർ ഉൾപെടെ മൂന്ന് പേർക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു.
യുവാവിനെയും കൂടെ ഉണ്ടായിരുന്ന പെൺ സുഹൃത്തിനെയും ഓട്ടോ റിക്ഷയിൽ വന്ന ഒന്നു രണ്ടു മൂന്നു പ്രതികൾ അന്യായക്കാരനെയും പെൺ സുഹൃത്തിനെയും തടഞ്ഞു നിർത്തിയ ശേഷം അന്യായക്കാരൻ ഡ്രൈവറായ കാറിന്റെ ചുമതല ഏറ്റെടുത്തു പ്രതികൾ അന്യായക്കാരനെയും പെൺ സുഹൃത്തിനെയും കത്തി കാണിച്ചു ഭീഷണിപ്പെടുത്തുകയും അന്യായക്കാരനെ ഒന്നാം പ്രതി കൈ കൊണ്ട് മുഖത്തും കഴുത്തിന്റെ പിറകിലും നെറ്റിയിലും അടിച്ചു പരിക്കേൽപ്പിച്ചു.
പെൺ സുഹൃത്തിനോട് അശ്ലീലം പറയുകയും ഒന്നാം പ്രതി അന്യായക്കാരന്റെ കാർ നിയന്ത്രണം ഏറ്റെടുത്തു. പെൺ സുഹൃത്തിനെയും കൂട്ടി സീതാംഗോളി ബിവറേജ് ന് മുന്നിലുള്ള സ്ഥലത്തു എത്തിച്ച് രണ്ടാം പ്രതി 500 രൂപ കൈക്കലാക്കിയ ശേഷം മൂന്നാം പ്രതി കത്തി കാണിച്ചു കൊല്ലുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി ഫോൺ കൈക്കലാക്കി 50000 രൂപ ആവശ്യപ്പെട്ടു എന്നാണ് കേസ്.
0 Comments