കാഞ്ഞങ്ങാട്: സ്ക്കൂളിന് സമീപത്ത് നിന്നും എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയിൽ നിന്നും OO.17 ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെടുത്തു. ഇന്ന് പുലർച്ചെ മേൽപ്പറമ്പ ചന്ദ്രഗിരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരത്താണ് പ്രതി അറസ്റ്റിലായത്.
മേൽ പറമ്പയിലെ ടി. എ. ഹനീഫ് 36 ആണ് പിടിയിലായത്. മേൽപ്പറമ്പ എസ്. ഐ ടി. അഖിലിൻ്റെ നേതൃത്വത്തിലാണ് അറസ്റ്റ്. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായായിരുന്നു പരിശോധന.
0 Comments