Ticker

6/recent/ticker-posts

തമ്പടിച്ചു നിന്ന കാട്ടാന കൂട്ടത്തെ തുരത്തി വനപാലകർ

കാഞ്ഞങ്ങാട്: ജനവാസ മേഖലയിൽ തമ്പടിച്ച കാട്ടാന കൂട്ടത്തെ തുരത്തി വനപാലകർ. പനത്തടി സെക്ഷൻ പരിധിയിൽ കാട്ടാന ശല്യം രൂക്ഷമായി നേരിടുന്ന മാമ്പളം പെരുമുണ്ട, കമ്മാടി ഭാഗങ്ങളിൽ, പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എംപി രാജുവിന്റെ നേതൃത്വത്തിൽ കാസർകോട് ആർ. ആർ. ടി ടീം, സെക്ഷൻ സ്റ്റാഫ്‌, പി. ആർ. ടി അംഗം എന്നിവർ ചേർന്ന് 'സ്പെഷ്യൽ കാട്ടാന ഡ്രൈവ്' നടത്തി. കമ്മാടി ഭാഗത്ത് തമ്പടിച്ചിരുന്ന കാട്ടാന കൂട്ടത്തെയാണ് മറാട്ടി ചേരിയിൽ നിന്നും കർണാടക ഉൾവനത്തിലേക്ക് തുരത്തിയത്.

Reactions

Post a Comment

0 Comments