കണ്ണൂർ:ഇന്ത്യൻ റെയിൽവെ.ഇന്ത്യൻ ആർമി എന്നിവിടങ്ങളിലും വിദേശത്തും ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽ നിന്നും പണം വാങ്ങി വഞ്ചന നടത്തിയ കേസുകളിൽ കോടതി പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ച ആളെ കണ്ണൂർ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.
കേരളത്തിലും കർണാടകത്തിലും നിരവധി കേസുകളിൽ പ്രതിയായി മുങ്ങി നടന്ന സന്തോഷ് കുമാർ.എസ് 56
പൂവത്തുങ്കൽ ഹൌസ്,അണ്ടൂർ ദേശം,വാളകം,കൊട്ടാരക്കര എന്ന ആളെയാണ് ക്രൈം ബ്രാഞ്ച് എസ്പി
പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പ്രമോദ്, പി.പി.ഷിനോജ്, പി.ബിജു അടങ്ങുന്ന സംഘം എറണാകുളം കാക്കനാട് നിന്നും അറസ്റ്റ് ചെയ്തത്.
പ്രതിക്കെതിരെ കണ്ണൂര് ക്രൈം ബ്രാഞ്ച് കാട്ടാക്കട,കനകക്കുന്ന്,പന്തളം,അടൂർ,ഏനാത്ത്,പുളികീഴ്,ഹരിപ്പാട്,
കർണാടകയിലെ മംഗലാപുരം ഈസ്റ്റ് എന്നീ പൊലീസ് സ്റ്റേഷനുകളിലായി 11 കേസുകൾ നിലവിൽ ഉണ്ട്. ഇന്ത്യയിലും വിദേശത്തും സർക്കാർ,സ്വകാര്യ മേഖലകളിൽ ജോലിയും വിസയും വാഗ്ദാനം ചെയ്താണ് പ്രതി ആളുകളിൽ നിന്നും പണം തട്ടിയിരുന്നത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ കണ്ണൂര് സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു.
0 Comments