കാസർകോട്:കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിൽ എത്തിച്ച യുവതി മരിച്ചു. വീടിന് അടുത്തുള്ള കുളിമുറിയിൽ തൂങ്ങി കിടക്കുന്നത് കണ്ട ഭർതൃമതിയായ യുവതിയാണ് മരിച്ചത്.
ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ നെക്രാജെ ചാണ്ടി മൂലയിലെ ശങ്കരയുടെ ഭാര്യ ചിത്രകല 41 യാണ് മരിച്ചത്.
ബേഡഡുക്ക പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.