സിലിണ്ടർ കള്ളൻ
കൊണ്ട് പോയി. വീടിൻ്റെ വർക്ക് ഏരിയയുടെ വാതിൽ തുറന്നായിരുന്നു ഗ്യാസ് സിലിണ്ടർ കള്ളൻ കൊണ്ട് പോയത്.
മധൂർ ഉളിയത്തടുക്ക
ബിലാൽ നഗറിലെ രാജേഷിൻ്റെ ഭാര്യ എം. മാലിനി ദിവ്യ ദർശിനിയുടെ വീട്ടിൽ നിന്നുമാണ് ഗ്യാസ് സിലിണ്ടർ മോഷണം പോയത്. മാലിനിയുടെ പരാതിയിൽ വിദ്യാനഗർ പൊലീസ് കേസെടുത്ത് ഗ്യാസ് സിലിണ്ടർ മോഷ്ടാവിനെ കണ്ടെത്തുന്നതിന് അന്വേഷണം ആരംഭിച്ചു. സിലിണ്ടറിനൊപ്പം ഗ്യാസ് സ്റ്റൗ, പിക്കാസും ഇരുമ്പ് സാധനങ്ങളും മോഷ്ടാവ് കൊണ്ട് പോയി.
0 Comments