Ticker

6/recent/ticker-posts

വീടിൻ്റെ വാതിൽ തള്ളി തുറന്ന് കവർച്ച, കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്: വീടിൻ്റെ വാതിൽ തള്ളി തുറന്ന് കവർച്ച നടത്തിയ
കുപ്രസിദ്ധ മോഷ്ടാവ് വിറകൻ രാധാകൃഷ്ണൻ
 അറസ്റ്റിൽ. ബേക്കൽ പൊലീസ് നീലേശ്വരത്ത് നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പയ്യന്നൂർ അന്നൂരിലെ രാധാകൃഷ്ണൻ എന്ന വിറകൻ രാധാകൃഷ്ണൻ 52 ആണ് കസ്ററഡിയിലുള്ളത്.
വീട്ടിലെപൂജാമുറിയുടെ വാതിൽ തിക്കി തുറന്ന് വീരഭദ്ര
വിഗ്രഹത്തിൻ്റെ സ്വർണ കിരീടവും ശിവലിംഗത്തിൻ്റെ
 സർപ്പ ആഭരണവും പണവും കവരുകയായിരുന്നു. പള്ളിക്കര ബേക്കൽ ഫോർട്ട് ബീച്ച് റോഡിലെ അരലിക്കട്ട എം.ബി. പ്രസാദിൻ്റെ തറവാട് വീട്ടിൽ കവർച്ച നടത്തിയ കേസിലാണ് അറസ്ററ്. രണ്ടാഴ്ച മുൻപായിരുന്നു കവർച്ച. രാത്രി 10 നും  പുലർച്ചെ 5 മണിക്കും ഇടയിലായിരുന്നു കവർച്ച. 10 ഗ്രാം വരുന്ന സ്വർണ കിരീടം സർപ്പ ആഭരണത്തിന് പുറമെ 2500 രൂപയുമാണ് കവർന്നത് . ബേക്കലിൽ ഉൾപെടെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകൾ ഉണ്ട്. ഭണ്ഡാര മോഷണമാണ് പ്രധാനം. പ്രതിയെ ചോദ്യം ചെയ്ത് വരുന്നു.
Reactions

Post a Comment

0 Comments