Ticker

6/recent/ticker-posts

കാസർകോട് നിന്നും കാണാതായ രണ്ട് വിദ്യാർത്ഥികളെ ട്രെയിൻ യാത്രക്കിടെ നീലേശ്വരത്ത് കണ്ടെത്തി

കാഞ്ഞങ്ങാട്:കാസർകോട് നിന്നും കാണാതായ 16 വയസ് വീതം പ്രായമുള്ള രണ്ട് വിദ്യാർത്ഥികളെ ഇന്ന് രാവിലെ
ട്രെയിൻ യാത്രക്കിടെ പൊലീസ്
നീലേശ്വരത്ത് കണ്ടെത്തി.
ഏരിയാൽ ജുമാ മസ്ജിദ് ഖയ്യൂമിയ ദർസിൽ താമസിച്ച് പഠിക്കുന്ന  കോഴിക്കോട് സ്വദേശി മുഹമ്മദ് സഭ്ഹാൻ, മലപ്പുറം സ്വദേശി മുഹമ്മദ് ഷഹീർ എന്നിവയാണ് കണ്ടെത്തിയത്. മംഗള എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ കണ്ട് തിരിച്ചറിഞ്ഞ് നീലേശ്വരം റെയിൽവെ സ്റ്റേഷനിൽ ഇറക്കി കാസർകോട് എത്തിച്ചു. ഗോവയിൽ പോയതാണെന്ന് കുട്ടികൾ പൊലീസിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി 11 ന് ഉറങ്ങാൻ കിടന്ന വിദ്യാർത്ഥികളെ  പുലർച്ചെ 4.30 ന്  കാണാതാവുകയായിരുന്നു.
ഏരിയാൽ ജുമാ മസ്ജിദ് ഖയ്യൂമിയ ദർസിൽ താമസിച്ച് പഠിക്കുന്ന കുട്ടികളാണ് .
ദർസ് അധ്യാപകൻ കെ. അഫ്സലിൻ്റെ പരാതിയിൽ കാസർകോട് പൊലീസ് കേസെടുത്തിരുന്നു.
Reactions

Post a Comment

0 Comments