Ticker

6/recent/ticker-posts

മോട്ടോർ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

കാഞ്ഞങ്ങാട്:മോട്ടോർ ബൈക്ക് 
നിയന്ത്രണം വിട്ട് 
മറിഞ്ഞ് യുവാവ് മരിച്ചു. ചികിൽസയിലിരിക്കെ ഇന്ന് ഉച്ചയോടെ കാണ്ണൂർ ആശുപത്രിയിലാണ് മരിച്ചത്. 
മാലോം കുറ്റിത്താണി സരിഗ നിവാസിൽ
 ഉണ്ണികൃഷ്ണൻ്റെ മകൻ വി. അനീഷ് 42 ആണ് മരിച്ചത്.
കഴിഞ്ഞ 7ന് രാത്രി 7.45 മണിയോടെ മാലോം തട്ടിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റി ചികിൽസയിലായിരുന്നു. വെളളരിക്കുണ്ട് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments