കാഞ്ഞങ്ങാട്:സോളാർ സ്ട്രീറ്റ് ലൈറ്റുകളിൽ നിന്നും വ്യാപകമായി ബാറ്ററികൾ മോഷ്ടിച്ച പ്രതികളെ കാഞ്ഞങ്ങാട് പടന്നക്കാട് ഭാഗത്തുള്ള താമസ്ഥ സ്ഥലങ്ങളിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു.
അഞ്ച് സോളാർ സ്ട്രീറ്റ് ലൈറ്റുകളിലെ ബാറ്ററികൾ മോഷണം പോയ കേസിലാണ് അറസ്റ്റ്.
ആസാം സ്വദേൾകളായ ജാഹിദുൽ ഇസ്ലാം 28, നബി പർമാനിക്ക് 45, റഫീഖുൽ ഇസ്ലാം 41 എന്നിവരാണ് ചന്തേര പൊലീസിൻ്റെ പിടിയിലായത്. മാവില കടപ്പുറം,
, ബീച്ചാരക്കടവ്, പട്ടേൽ കടപ്പുറം, വലിയ പറമ്പ , വലിയ പറമ്പ പാലം എന്നിവിടങ്ങളിൽ വലിയ പറമ്പ പഞ്ചായത്ത് സ്ഥാപിച്ച ലൈറ്റുകളിൽ നിന്നുമാണ് 80000 രൂപ വില വരുന്ന ബാറ്ററികൾ പ്രതികൾ
കവർച്ച ചെയ്തത്.
പഞ്ചായത്ത് സെക്രട്ടറി ജിമ്മി ജോണിൻ്റെ പരാതിയിൽ ചന്തേര പെലീസ് കേസെടുത്തിരുന്നു . ആക്രി സാധനങ്ങൾ ശേഖരിക്കുന്ന ജോലിയാണ് പ്രതികൾക്ക്. മോഷണം പോയ ബാറ്ററികൾ കണ്ടെടുക്കാൻ ശ്രമം നടക്കുന്നു. പ്രതികൾക്ക് കൂടുതൽ മോഷണവുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നു .
0 Comments