നീലേശ്വരം : കാശ്മീരിൽ നടന്ന 2026-27 ദേശീയ വടംവലി ചാമ്പ്യൻഷിപ്പിൽ അണ്ടർ 15 -കേരള ടീമിനെ പ്രതിനിധീകരിച്ച നെല്ലിയടുക്കം സ്വദേശിനിയും ജി.എച്ച്.എസ്.എസ്. ചായോത്ത് വിദ്യാർത്ഥിനിയുമായ ആരാധ്യ സുരേഷ് സ്വർണമെഡൽ നേടി.
നേരത്തെ 2024-25 ൽ ഡൽഹിയിൽ നടന്ന ദേശീയ വടംവലി ചാമ്പ്യൻഷിപ്പിൽ അണ്ടർ 13 കേരള ടീമിന്റെ ക്യാപ്റ്റനായിരുന്ന ആരാധ്യ, ടീമിനെ സ്വർണനേട്ടത്തിലേക്ക് നയിച്ചിരുന്നു. ദേശീയതലത്തിൽ തുടർച്ചയായി രണ്ട് വിഭാഗങ്ങളിൽ സ്വർണമെഡൽ നേടുന്ന ശ്രദ്ധേയമായ നേട്ടമാണ് ആരാധ്യയുടെത്.
നെല്ലിയടുക്കം സ്വദേശിയായ സുരേഷിന്റെയും പടന്നക്കാട് കുരുന്തൂറിലെ അജിതയുടെയും മകളാണ്.
ബാലസംഘം കുറുന്തൂർ സൗത്ത് യൂണിറ്റ് പ്രസിഡന്റ്റും കൂടി ആണ് ആരാധ്യ.
അഭിമാന നേട്ടത്തിന് അധ്യാപകരും കായികപ്രവർത്തകരും നാട്ടുകാരും അഭിനന്ദനം അറിയിച്ചു.
0 Comments