കല്ലിങ്കാലിൽ ചൂതാട്ടത്തിലേർപ്പെട്ട നാല് പേർ പൊലീസ് പിടിയിൽ, ആറ് മൊബൈൽ ഫോണുകൾ കസ്റ്റഡിയിൽ
June 26, 2026
കാഞ്ഞങ്ങാട്: പള്ളിക്കരകല്ലിങ്കാലിൽ
ചൂതാട്ടത്തിലേർപ്പെട്ട നാല്
പേർ പൊലീസ് പിടിയിൽ. ഇന്ന് പുലർച്ചെ 2.45 ന്
കല്ലിങ്കാൽ ബസ് സ്റ്റോപ്പിന് സമീപം പൊതു സ്ഥലത്ത് പുള്ളി മുറി ചൂതാട്ടത്തിലേർപെട്ടവരാണ് ബേക്കൽ പൊലീസിൻ്റെ പിടിയിലായത്. 11500 രൂപയും ആറ് മൊബൈൽ ഫോണുകളും പൊലീസ് പിടികൂടി .
ബേക്കൽ കുന്നിലെ മൻസൂർ 29,തൊട്ടിയിൽ റഷീദ് 49,പൂച്ചക്കാട്ടെ കെ.എം. അബൂബക്കർ 50,പൂച്ചക്കാട്ടെ ഷിഹാബ് 41 എന്നിവരാണ് പിടിയിലായത്. ഏതാനും പേർ പൊലീസ് പിടിയിൽ നിന്നും ഓടി രക്ഷപ്പെട്ടു.
0 Comments