കാഞ്ഞങ്ങാട്:ലോറിയും ഇലക്ട്രിക് ഓട്ടോയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ
ഓട്ടോ ഡ്രൈവർ വെൻ്റിലേറ്ററിൽ. ഇലക്ട്രിക് ഓട്ടോ
ഡ്രൈവർ
ബല്ലാകടപ്പുറം സ്വദേശി
സി. എച്ച്. മുഹമ്മദ്കുഞ്ഞി 62 മംഗലാപുരം ആശുപത്രിയിൽ
ചികിൽസയിലാണ്.
മുഹമ്മദ് കഞ്ഞിയുടെ തലക്ക് സാരമായി
ക്ഷതമേറ്റതിനാൽ
അപകടനില ഇനിയും തരണം ചെയ്തിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു .
അപകടം നടന്ന ഉടനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ,
പിന്നീട് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും
പരുക്ക് ഗുരുതരമായതിനാൽ
മുഹമ്മദ് കുഞ്ഞിയെ മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു.
അപകടത്തിൽ ലോറി ഡ്രൈവർക്കും ലോറിയിൽ ഉണ്ടായിരുന്ന യുവാവിനും പരിക്കേറ്റിരുന്നു.
പുല്ലൂർ
ദേശീയപാതയിലാണ്
0 Comments