കാഞ്ഞങ്ങാട്:പടന്നക്കാട് കാറിൽ നിന്നും എം.ഡി.എം.എയുമായി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാർ കസ്റ്റഡിയിലെടുത്തു. പൊലീസിനെ കണ്ട് കാറിൽ നിന്നും ഇറങ്ങി ഓടിയ പ്രതികളെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
പടന്നക്കാട് ഓവർ ബ്രിഡ്ജിന് സമീപത്ത് നിന്നും ആണ് പ്രതികൾ ഹോസ്ദുർഗ് പൊലീസിൻ്റെ പിടിയിലായത്.
പെരുങ്ങോം ഉഴുച്ചി കരുവാട്ട് പുരയിൽ കെ.പി. അനസ് 27, ചെറുപുഴ കൊല്ലട മണക്കാട് തെക്കെപുരയിൽ എം.ടി. പി. തബ്സീർ 33 എന്നിവരാണ് അറസ്റ്റിലായത്.
1.140 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. കാറിൻ്റെ ഡാഷ്ബോർഡിൽ നിന്നുമാണ് കണ്ടെടുത്തത്.
0 Comments