Ticker

6/recent/ticker-posts

പൊലീസ് സ്റ്റേഷനിലേക്ക് കയറി വന്ന യുവാവിൽ നിന്നും മയക്ക് മരുന്ന് പിടിച്ചു, ബേക്കലിലും കുമ്പളയിലും ബദിയഡുക്കയിലും മയക്ക് മരുന്ന് വേട്ട അറസ്റ്റ്

കാഞ്ഞങ്ങാട്:പൊലീസ് സ്റ്റേഷനിലേക്ക് കയറി വന്ന യുവാവിൽ നിന്നും മയക്ക് മരുന്ന് പിടിച്ചു.
ബേക്കലിലും കുമ്പളയിലും ബദിയഡുക്കയിലും മയക്ക് മരുന്ന് വേട്ട. മൂന്ന് പ്രതികളുടെ അറസ്റ്റ്.
ഇന്ന് രാവിലെ കുമ്പള പൊലീസ് സ്റ്റേഷനിലേക്ക് മുണ്ടും ബനിയനും ധരിച്ചെത്തിയ കുമ്പള ദേവി നഗറിലെ മുസ്താഖിൽ 28 നിന്നുമാണ് പൊലീസ് 0.280 ഗ്രാം എം.ഡി.എം.എ പിടിച്ചത്. സ്വബോധമില്ലാതെ പെരുമാറിയതിൽ ദേഹപരിശോധന നടത്തിയതിൽ മയക്ക് മരുന്ന് കണ്ടെത്തുകയായിരുന്നു.
ഉളിയത്തടുക്കയിലെ കണ്ണൂർ സ്ക്വയർ എന്ന കെട്ടിടത്തിൽ താമസിക്കുന്ന അണങ്കൂർ ഉറുമിയിലെ ഷരീഫ് അലി 45 യെ II . 97 ഗ്രാം എം.ഡി.എം.എയുമായി കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കെട്ടിടമുറിയിൽ നിന്നും ഇന്ന് പുലർച്ചെയാണ് മയക്ക് മരുന്നു മായി പ്രതിയെ പിടികൂടിയത്.
ബദിയഡുക്ക ബോൾകട്ടയിൽ നിന്നും 28.99 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. മയക്ക് മരുന്ന് കടത്തിയ ബൈക്കും 29500 രൂപയും പിടിച്ചു. ബദിയഡുക്ക ബാറടുക്കയിലെ ഹനിഫ കക്ക ഹനീഫ 37 ആണ് പിടിയിലായത്.
മൗവലിലെ ഷാഹുൽ ഹമീദിനെ 31 ബേക്കൽ പൊലീസ് 
3.1 ഗ്രാം എം.ഡി.എം.എയുമായി  അറസ്ററ് ചെയ്തു.
Reactions

Post a Comment

0 Comments