അബോധാവസ്ഥയിൽ കണ്ട് ആശുപത്രിയിലെത്തിച്ച
ആൾ മരിച്ചു. ഇന്ന് രാവിലെ 6.30 മണിയോടെ അബോധാവസ്ഥയിൽ കണ്ടാണ് ആശുപത്രിയിലെത്തിച്ചത്. ചന്തേര മാണിയാട്ടെ തുളുവനം അമ്പുവിൻ്റെ മകൻ ടി. രവീന്ദ്രൻ 57 ആണ് മരിച്ചത്.
മാണിയാട്ട് ബാങ്കിന് സമീപത്തുള്ള റിങ് നിർമ്മാണം നടത്തുന്ന പറമ്പിലെ ഷെഡിൽ അബോധാവസ്ഥയിൽ കിടക്കുന്നതായി കാണുകയായിരുന്നു. ഇന്നലെ രാത്രി 9.30 മണിക്ക് ശേഷം കാണാനില്ലായിരുന്നു. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
മാതാവ്: തുളുവൻ പാറു.
ഭാര്യ : പി. ശ്യാമള നിലേശ്വരം . മക്കൾ : ഷാലു , ഷാരൂൺ .
സഹോദരി: സുജാത.
0 Comments