കാഞ്ഞങ്ങാട്:കേൾവി ശക്തിയും സംസാര ശേഷിയും ഇല്ലാത്ത യുവതിയെ ട്രെയിൻ യാത്രക്കിടയിൽ കാണാതായതായി പരാതി. ഇന്നലെ വൈകുന്നേരം 3.30 ന് തിരുവനന്തപുരം എക്സ്പ്രസിൽ തിരുവനന്തപുരത്തേക്ക് മാതാപിതാക്കൾ കയറ്റി വിട്ട യുവതിയെയാണ് കാണാതായത്.
പരപ്പ പന്നിത്തടം പി. കുഞ്ഞികൃഷ്ണൻ്റെ മകൾ അർച്ചനയെ 20 യാണ് കാണാതായത്. യാത്രാമധ്യേയാണ് കാണാതായത്. പിതാവിൻ്റെ പരാതിയിൽ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. അതെ സമയം കൊണ്ടോട്ടിയിലെ വിജയൻ്റെ മകൻ്റെ കൂടെ പോയതായി സംശയിക്കുന്നതായി പരാതിയിൽ പറഞ്ഞു.
0 Comments