Ticker

6/recent/ticker-posts

കല്ലിങ്കാലിൽ കടലിൽ കാണാതായ രണ്ട് പേരും വിദ്യാർത്ഥികൾ, കണ്ടെത്താനായില്ല

കാഞ്ഞങ്ങാട്: പള്ളിക്കരകല്ലിങ്കാലിൽ കടലിൽ കാണാതായ രണ്ട് പേരും വിദ്യാർത്ഥികൾ. ബേക്കൽ കോട്ട കാണാനെത്തിയ നാല് വിദ്യാർത്ഥികളിൽ രണ്ട് പേരെയാണ് കാണാതായത്. രാത്രി
വൈകിയും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും പൊലീസും തിരച്ചിൽ നടത്തിയിട്ടും ഇരുവരുടെയും
കണ്ടെത്താനായില്ല.

ബേക്കൽ ബീച്ചിൽ ഉണ്ടായ ഈ സംഭവം ഏറെ വേദനിപ്പിക്കുന്നതാണ്. കോട്ടയം ചങ്ങനാശ്ശേരിയിൽ നിന്ന് എത്തിയ വിദ്യാർത്ഥികളിൽ രണ്ടുപേരെ കാണാതായത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്.

​ഇന്ന് വൈകുന്നേരം ആറര മണിയോടുകൂടി ബേക്കൽ കോട്ടക്ക് സമീപത്തുള്ള ബീച്ചിലാണ് ഈ ദുരന്തം ഉണ്ടായത്. കോട്ടയം, ചങ്ങനാശ്ശേരിയിൽ നിന്ന് എത്തിയ നാലംഗ വിദ്യാർത്ഥി സംഘം കടലിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. ശക്തമായ തിരമാലയിൽപ്പെട്ടാണ് അങ്കിത് (20), അപ്പു ടി. എബ്രഹാം (20) എന്നിവരെ കാണാതായത്. ഒപ്പമുണ്ടായിരുന്നരണ്ടുപേർ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് നാട്ടുകാരും ബേക്കൽ പൊലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു.

Reactions

Post a Comment

0 Comments