കാസർകോട്: ആസ്റ്റർ വോളന്റിയേഴ്സിന്റെ സാമൂഹിക വികസന പദ്ധതിയുടെ ഭാഗമായി കാസർകോട് ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 43 ഉദ്യോഗാർത്ഥികൾക്ക് ജോലി.
ആസ്റ്റർ മിംസിന്റെ നേതൃത്വത്തിൽ സൗജന്യ ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് (ജി.ഡി.എ) പരിശീലനം പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികളുടെ ബിരുദദാന
കല്ലട്ര മാഹിൻ ഹാജി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോഴ്സ് പൂർത്തിയാക്കിയ മുഴുവൻ പേർക്കും ഹോസ്പിറ്റലിൽ തന്നെ നിയമനം നൽകിക്കൊണ്ട് അവരുടെ ജീവിതമാർഗം ഉറപ്പാക്കാനും പദ്ധതിയിലൂടെ സാധിച്ചു.
ആരോഗ്യമേഖലയിലെ പ്രൊഫഷണൽ വൈദഗ്ധ്യവും ആവശ്യമായ പ്രായോഗിക അറിവുകളും പകർന്നുനൽകുന്നതിനായി ആറുമാസക്കാലം നീണ്ടുനിന്ന തീവ്ര പരിശീലന പരിപാടിയാണ് ഉദ്യോഗാർത്ഥികൾക്കായി സംഘടിപ്പിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഉപരിപഠനമോ മികച്ച തൊഴിലോ കണ്ടെത്താൻ പ്രയാസപ്പെട്ട ജില്ലയിലെ ഗ്രാമീണ മേഖലകളിൽ നിന്നുള്ള യുവതി യുവാക്കൾക്കാണ് ഈ പദ്ധതി ആശ്വാസമായത്.
വെറുമൊരു ജീവകാരുണ്യ പ്രവർത്തനത്തിനപ്പുറം യുവ തലമുറയെ സ്വയംപര്യാപ്തരാക്കുന്ന ഇത്തരം വികസന ഇടപെടലുകളാണ് നമ്മുടെ സമൂഹത്തിന് ഇന്നാവശ്യം. കാസർകോട്ടെ പിന്നാക്ക മേഖലകളിൽ നിന്നുള്ള ഈ കുട്ടികൾക്ക് അന്തസ്സുള്ള ഒരു തൊഴിലും മികച്ച ജീവിതസാഹചര്യവും ഒരുക്കിനൽകിയ പദ്ധതി ഏറെ പ്രശംസനീയമാണ്. യുവാക്കൾക്ക് ആരോഗ്യരംഗത്ത് മികച്ചൊരു ഭാവി കെട്ടിപ്പടുക്കാൻ ഇത് സഹായകരമാകട്ടെ എന്ന് കല്ലട്ര മാഹിൻ ഹാജി ഉദഘാടന വേളയിൽ സംസാരിച്ചു.
ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഹോസ്പിറ്റൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുധീർ ബാസൂരി വിദ്യാർത്ഥികൾക്കുള്ള നിയമന ഉത്തരവുകൾ കൈമാറി. ആരോഗ്യപരിപാലന രംഗത്ത് കാരുണ്യവും മികവുമുള്ള ജീവനക്കാരുടെ പങ്ക് വളരെ വലുതാണ്. ആറുമാസത്തെ പരിശീലനത്തിലൂടെ ഇവർ നേടിയെടുത്തത് വെറുമൊരു തൊഴിൽ യോഗ്യത മാത്രമല്ല മറിച്ച് ഒരു ജനതയെ സേവിക്കാനുള്ള കരുത്താണ്. ഈ നേട്ടം കൈവരിച്ച 43 പേരെയും ആസ്റ്റർ മിംസിന്റെ ഭാഗമാക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു എന്ന് സി. ഒ
ഒ. സുധീർ ബാസൂരി പറഞ്ഞു. ഡോ. അമീൻ ഗുൽഷൻ, ഡോ. ഷഹനാദ് പി.എം.എ, ഡോ. അശ്വന്ത് തുടങ്ങിയവർ ബിരുദദാന ചടങ്ങിൽ പങ്കെടുത്തു.
ഗ്രാമീണ മേഖലകളിലെ പാർശ്വവൽക്കരിക്കപ്പെട്ട യുവാക്കൾക്ക് കൃത്യമായ പരിശീലനവും തൊഴിലും നൽകുന്നതിലൂടെ അവരുടെ കുടുംബങ്ങളെ സാമ്പത്തിക ഭദ്രതയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ മുഴുവൻ വിദ്യാർത്ഥികളും ഹോസ്പിറ്റലിലെ വിവിധ വിഭാഗങ്ങളിൽ തങ്ങളുടെ സേവനം ആരംഭിച്ചുകഴിഞ്ഞു. പ്രാദേശിക തലത്തിലുള്ള ഇത്തരം തൊഴിലധിഷ്ഠിത വികസന മാതൃകകൾ യുവജന ശാക്തീകരണത്തിന് വലിയൊരു പ്രചോദനമാണ് നൽകുന്നതെന്ന് ആശുപത്രി മാനേജ്‌മന്റ് വ്യക്തമാക്കി.
0 Comments