Ticker

6/recent/ticker-posts

വീട്ടമ്മ കിണറിൽ വീണ് മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:വീട്ടമ്മയെ കിണറിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. കിണറിൽ വീണ് കിടക്കുന്നതായി കണ്ട് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം. 
വലിയ പറമ്പ മാടക്കാലിലെ ശാരദ 81 യാണ് മരിച്ചത്. രാവിലെ 11 മണിക്ക് ശേഷമാണ് സംഭവമെന്ന് കരുതുന്നു .
ചന്തേര പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
അച്ഛൻ: പരേതനായ പള്ളിപ്പുറത്തെ  കണ്ണൻ . അമ്മ: പരേതയായ ചെമ്മരത്തി. ഭർത്താവ്: പരേതനായ അമ്പു. മക്കൾ: ലീല ,ശോഭ, പരേതയായ ശാന്ത മരുമക്കൾ: ഒ. കെ. വത്സൻരാമന്തളി, ബി. പി. പത്മനാഭൻ മാടക്കാൽ, പരേതനായ കൃഷ്ണൻ മട്ടലായി.
Reactions

Post a Comment

0 Comments