Ticker

6/recent/ticker-posts

മദ്രസ അധ്യാപകന് ക്രൂര മർദ്ദനം, രണ്ട് പേർക്കെതിരെ വധശ്രമത്തിന് കേസ്

കാഞ്ഞങ്ങാട്: അജാനൂരിൽ മദ്റസ അധ്യാപകനെ രണ്ടംഗ സംഘം ക്രൂരമായി മർദ്ദിച്ചു . വധിക്കാൻ ശ്രമം.  രാത്രി അജാനൂർ കടപ്പുറം പാലായിയിലാണ് സംഭവം. കാെളവയൽ ദാറുൽ ഉലൂം മദ്റസയിലെ അധ്യാപകൻ അജാനൂർ ബീച്ച് പാലായിലെ എം. ഇൻസാഫ് യമാനി (29) യെയാ ണ് ആക്രമിച്ചത്. സംഭവവുമായി ബന്ധപെട്ട് ഇട്ടമ്മൽ സ്വദേശി കളായ ബാദുഷ, അസീസ് എന്നിവർക്കെതിരെ ഹോസ്ദുർഗ് പൊലീസ് വധശ്രമത്തിന് കേസെടുത്തു . പള്ളിയിലേക്ക് ഖുർആൻ പാരായണത്തിന് പോവുകയായിരുന്നു അധ്യാപകൻ. അജാനൂർ കടപ്പുറം മ ദ്ര സക്ക് സമീപം റോഡിൽ വച്ച് തടഞ്ഞു നിർത്തി ആക്രമിച്ചു. ചവിട്ടി വീഴ്ത്തി ബ്ലേഡ് പൊലുള്ള ആയുധം കൊണ്ട് താടിക്ക് മുറിവേൽപ്പിച്ചു. അക്രമികളിൽ നിന്നും അദ്ദേഹം ഓടി രക്ഷപെടുകയായിരുന്നു. കേസ് കൊടുത്താൽ കൊന്ന് കളയുമെന്ന് ഭീഷണി പെടുത്തി. നാട്ടുകാരനായ ഫർഹാനെ അസമയത്ത് കുട്ടി കൊണ്ട് പോകുന്നത് ചോദ്യം ചെയ്തതിനായിരുന്നു അക്രമം. അധ്യാപകൻ സ്വകാര്യാശുപത്രിയിൽ ചികിൽസയിലാണ്. 

കാഞ്ഞങ്ങാട് : യൂത്ത് ലീഗ് പാലായി ശാഖ സെക്രട്ടറിയും മുൻ എം. എസ്. എഫ് മണ്ഡലം പ്രസിഡന്റും സമസ്തയുടെ സജീവ പ്രവർത്തകനുമായ ഇൻസാഫ് യമാനിക്ക് നേരെ ഉണ്ടായ അക്രമം മനുഷ്യത്വരഹിതവും  അപലപനീയവുമാണെന്ന് മുസ്ലിം ലീഗ് നേതാക്കൾ പറഞ്ഞു. ലഹരി മാഫിയകളും ,മറ്റ് സാമൂഹ്യവിരുദ്ധരും നടത്തുന്ന അക്രമങ്ങൾ സാധാരണക്കാരുടെ സുരക്ഷയെയാണ് പ്രതിസന്ധിയിലാക്കുന്നതെന്നും നിയമവാഴ്ച്ചക്ക് ഭീഷണിയാണെന്നും നേതാക്കൾ അഭിപ്രാപ്പെട്ടു. രാത്രി മസ്ജിദിലേക്ക് പോകുകയായിരുന്ന ഇൻസാഫ് യമനിയെയാണ് പാലായിയിൽ വെച്ച് രണ്ടാംഗ സംഘം ക്രൂരമായി ആക്രമിച്ചത്. താടിയെല്ലിനും കഴുത്തിലും ഗുരുതമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇൻസാഫ് യമാനിയെ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും, മണ്ഡലം പ്രസിഡന്റ്റുമായ ബഷീർ വെള്ളിക്കോത്ത്, പഞ്ചായത്ത് പ്രസിഡന്റ് മുബാറക്ക് ഹസൈനാർ ഹാജി,ജനറൽ സെക്രട്ടറി ബഷീർ ചിത്താരി, സെക്രട്ടറി ഖാലിദ് അറബിക്കാടത്ത്, മണ്ഡലം യൂത്ത് ലീഗ് മുൻ പ്രസിഡന്റ് ആസിഫ് ബല്ല തുടങ്ങിയവർ സന്ദർശിച്ചു. സമൂഹത്തിൽ ഭീഷണിയും സമാധാനാന്തരീക്ഷവും തകർക്കുന്ന ഇത്തരം സാമൂഹ്യ ദ്രോഹികളെ ജനങ്ങൾ ഒറ്റക്കെട്ടായി നേരിടണമെന്നും കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപെട്ടു.



Reactions

Post a Comment

0 Comments