Ticker

6/recent/ticker-posts

ഹൃദയാഘാതത്തെ തുടർന്ന് യുവതി മരിച്ചു

കാഞ്ഞങ്ങാട്:ഹൃദയാഘാതത്തെ
 തുടർന്ന് യുവതി മരിച്ചു . കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.
മാണിക്കോത്ത് ഗ്രാൻ്റ് ഓഡിറ്റോറിയം മാനേജർ നിമ്മി എന്ന നിർമ്മലയാണ് 34 മരിച്ചത്. കുശാൽ നഗർ കടിക്കാലിലാണ് താമസം.
ഭർത്താവ് അഭിലാഷ്. കുഞ്ഞമ്പുവിൻ്റെയും തമ്പായിയുടെയും മകളാണ് . മിനിയാന്ന് രാവിലെ വീട്ടിൽ വച്ച് ഹൃദയാഘാതമുണ്ടായി  ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ചികിൽസയിലിരിക്കെ ഇന്ന് ഉച്ചയോടെ മരണം സംഭവിച്ചു. മൃതദേഹം
 വൈകീട്ട് 3 മണിയോടെ വീട്ടിലെത്തിക്കും. വിദ്യാർത്ഥിനിയായ ഒരു മകൾ ഉണ്ട്.
Reactions

Post a Comment

0 Comments