യുവാവിനെ കാണാതായി. ഇന്നലെ വൈകീട്ട് വീട്ടിൽ നിന്നും പോയ ഭർത്താവിനെ കാൺമാനില്ലെന്ന യുവതിയുടെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കിനാനൂർ ഓമച്ചേരിയിലെ നാരായണൻ്റെ മകൻ കെ. സജിത്ത് കുമാറിനെ 39യാണ് കാണാതായത്.
ഭാര്യ ഒ. ആതിരയുടെ പരാതിയിലാണ് കേസ്.
പണിക്കു പോയി ഉച്ചക്ക് വീട്ടിൽ വന്ന് തിരിച്ചു പോയതിനുശേഷം പിന്നീട് ഒരു വിവരവുമില്ല എന്നാണ് ആതിര നൽകിയ പരാതിയിൽ പറയുന്നത്.മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.ഇതേക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ നീലേശ്വരം പൊലീസ് സ്റ്റേഷനിലെ 9497980929 എന്ന നമ്പറിൽ അറിയിക്കണം.
0 Comments