Ticker

6/recent/ticker-posts

കർഷക തൊഴിലാളി ക്ഷേമനിധിയിലേക്ക് 78 പേരിൽ നിന്നും പിരിച്ച പണം അടച്ചില്ല, ജീവനക്കാരായിരുന്ന രണ്ട് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്:78 അംഗങ്ങളിൽ നിന്നും അംശാദായമായി പിരിച്ചെടുത്ത പണം അടച്ചില്ലെന്ന പരാതിയിൽ കർഷ തൊഴിലാളി ക്ഷേമനിധിയിൽ ജീവനക്കാരായിരുന്ന രണ്ട് പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. കർഷക തൊഴിലാളി ക്ഷേമ ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ കെ. ആർ. വിപിൻ്റെ പരാതിയിൽ  ജയൻ,  ഋതിക്  എന്നിവർക്കെതിരെയാണ് കേസ്. കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൻ്റെ അലാമിപ്പള്ളിയിലുള്ള ജില്ലാ ഓഫീസിൽ താത്ക്കാലിക ജീവനക്കാരായിരുന്നു  . 2024 - 25 വർഷത്തിൽ ഒന്നാം പ്രതി 42 പേരിൽ നിന്നും വാങ്ങിയ 1033 2 രൂപ അംശാദായവും 36 അംഗങ്ങളിൽ നിന്നും രണ്ടാം പ്രതി വാങ്ങിയ 8856 രൂപയും ബോർഡിലേക്ക് അടക്കാതെ ചതി ചെയ്തെന്ന പരാതിയിലാണ് കേസെടുത്തത്.

Reactions

Post a Comment

0 Comments