കാസർകോട്:കാറിലെത്തിയ ആൾ ജ്വല്ലറിക്ക് മുന്നിൽ പടക്കം പൊട്ടിച്ചു. സെക്യൂരിറ്റി ജീവനക്കാരന് പരിക്കേറ്റു. ജീവനക്കാരൻ്റെ കണ്ണട പൊട്ടുകയും ചെയ്തു. സംഭവത്തിൽ കാറിലെത്തിയ രണ്ട് പേർക്കെതിരെ കാസർകോട് പൊലീസ് കേസെടുത്തു .
പ്രസ് ക്ലബ്ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മെട്രോ ഗോൾഡിന് മുന്നിലാണ് പടക്കം പൊട്ടിച്ചത്. സെക്യൂരിറ്റി തൊഴിലാളി രാംദാസ് നഗറിലെ ഉമേഷ് റാവു 70
വിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തിൻ്റെ കണ്ണട താഴെ വീണ് പൊട്ടിയതിൽ 2000 രൂപയുടെ നഷ്ടം സംഭവിച്ചു.
ഇരിക്കുന്നതിൻ്റെ തൊട്ടു പിറകിൽ പടക്കം പൊട്ടിച്ചെന്നാണ് പരാതി. ഷഹന വാസിനും മറ്റൊരാൾക്കെതിരെയുമാണ് കേസെടുത്തത്.
0 Comments