കാഞ്ഞങ്ങാട്: രണ്ട് പരാതികളിൽ സിഗ്സ് ടെച്ച് മാർക്കറ്റിംഗിൻ്റെ ഏഴ് ഡയറക്ടർമാർക്കെതിരെ പൊലീസ് കേസ്. നിക്ഷേപതട്ടിപ്പ് നടത്തിയെന്ന പരാതിയിൽ അമ്പലത്തറ പൊലീസ് ആണ് രണ്ട് കേസുകൾ റജിസ്ട്രർ ചെയ്തത്.
കാലിച്ചാനടുക്കം ആന പെട്ടിയിലെ ഇ. പത്മനാഭൻ്റെ 58 പരാതിയിൽ ഡയറക്ടർമാരായ കോട്ടയം സ്വദേശി വൃന്ദ രാജേഷ് 53, പെരുമ്പളയിലെ കുഞ്ഞി ചന്തു 55,തളിപ്പറമ്പിലെ മേഴ്സി പി ജോയി 52, തളിപ്പറമ്പ് സ്വദേശികളായ എസ് . സുരേഷ് ബാബു 57 , രാജീവൻ 44, സന്ധ്യ രാജീവ് 41, കമലാക്ഷൻ 59 എന്നിവർക്കെതിരെയാണ് കേസ്.
2016 ൽ നിക്ഷേപിച്ച 14 0 0 00 രൂപയും പലിശയും നൽകിയില്ലെന്ന പരാതിയിലാണ് കേസ്.
പത്മനാഭൻ തന്നെ ഇതേ സ്ഥാപനത്തിൻ്റെ ചിട്ടികമ്പനിയിൽ നിക്ഷേപിച്ച 20000 രൂപയും ലാഭവിഹിതവും പലിശയും നൽകിയില്ലെന്ന മറ്റൊരു പരാതിയിൽ ഇതേ പ്രതികൾക്കെതിരെ മറ്റൊരു കേസ് കൂടി റജിസ്ട്രർ ചെയ്തു.
0 Comments