Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് റോഡ് ഉപരോധിച്ച 100 കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ കേസ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് റോഡ് ഉപരോധിച്ച ഡി.സി.സി പ്രസിഡൻ്റ് പി.കെ. ഫൈസൽ ഉൾപെടെ 100 നേതാക്കൾക്കുംകോൺഗ്രസ് പ്രവർത്തകർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. പുതിയ കോട്ടയിൽ ഇന്ന് ഉച്ചക്ക് ആയിരുന്നു ഉപരോധം.ഡി. സി. സി വൈസ് പ്രസിഡൻ്റ് ബി.പി. പ്രദീപ് കുമാർ, ടി.കെ. നാരായണൻ, പി.വി. സുരേഷ്, സി.വി. ഭാവനൻ, സാജിദ് മൗവൽ, അനിൽ കുമാർ, ഷിബിൻ, ബാലകൃഷ്ണൻ, രവീന്ദ്രൻ മറ്റ് 90 പേർക്കെതിരെയാണ് കേസ്.  നീറ്റ് പരീക്ഷയിൽ ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലക്ക് അപമാനമുണ്ടാക്കുന്ന തരത്തിൽ ക്രമക്കേട് നടത്തിയവർക്കെതിരെ ഉചിതമായ നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ടുംഇതിനുത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി തൽസ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും ഡൽഹിയിൽ സമരത്തിനിറങ്ങിയ യുവാക്കൾക്കെതിരെ കൊടിയ മർദ്ദനം നടത്തിയ ഡൽഹി പൊലീസിന് ഒത്താശ ചെയ്ത കേന്ദ്ര സർക്കാരിനെതിരെ സമരം നടത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും, പ്രിയങ്ക ഗാന്ധിയും, കെ.സി. വേണുഗോപാലും ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ കയ്യേറ്റം നടത്തിയ പൊലീസ് അധികാരികളുടെ നടപടിക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ബസ്റ്റാൻഡ് പരിസരത്തു നിന്നും ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് ഡിസിസി പ്രസിഡൻ്റ് പി .കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ നരേന്ദ്ര മോദിയുടെ മൗനാനുവാദത്തോടെ കേന്ദ്ര സേന നടത്തിയ അക്രമം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ഡി.സി.സി പ്രസിഡൻ്റ് പറഞ്ഞു.ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും രക്തം കൊണ്ട് ചുവന്ന മണ്ണാണ് ഇന്ത്യ. രാജ്യത്തിന്റെ ജനാധിപത്യവും, മതേതരത്വവും, സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിനിടയിലാണ് അവരുടെ ജീവൻ ബലിയർപ്പിക്കപ്പെട്ടത്. ഇന്ദിരാജിയുടെ കൊച്ചുമകനായ രാഹുൽ ഗാന്ധിയുടെ ഒരു തുള്ളി രക്തം പൊടിഞ്ഞാൽ ഉത്തരവാദികൾക്കെതിരെ ജനകോടികളുടെ പ്രതിഷേധം പ്രകമ്പനമായി ഇരമ്പി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഡിസിസി വൈസ് പ്രസിഡൻ്റ് ബി.പി. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ കൺവീനർ എ. ഗോവിന്ദൻ നായർ, നേതാക്കളായ എം. അസിനാർ, സാജിദ് മൗവ്വൽ, എം .സി . പ്രഭാകരൻ, അഡ്വ: പി .വി . സുരേഷ്, കെ .പി . പ്രകാശൻ, മാമുനി വിജയൻ, അഡ്വ. ശ്രീജിത്ത് മാടക്കല്ല്, ഡോ: കെ .വി . ശശിധരൻ, ഗീതാ കൃഷ്ണൻ, ധന്യ സുരേഷ്, ഉമേശന്‍ വേളൂർ, മധുസൂദനൻ ബാലൂർ, മഡിയൻ ഉണ്ണികൃഷ്ണൻ, ജോയ് ജോസഫ്, കെ .വി . ഭക്തവത്സലൻ, കാർത്തികേയൻ പെരിയ, മിനി ചന്ദ്രൻ, പി. രാമചന്ദ്രൻ, ബഷീർ ആറങ്ങാടി, കെ.കെ. ബാബു, ദിവാകരൻ കരിച്ചേരി, സി. വി. ഭാവനൻ, കെ .പി . ബാലകൃഷ്ണൻ, എം. കുഞ്ഞികൃഷ്ണൻ, പി .വി . ചന്ദ്രശേഖരൻ സംസാരിച്ചു.

Reactions

Post a Comment

0 Comments