പൊലീസ് സേനയിൽ അടിമുടി പരിഷ്കാരങ്ങൾ അടുത്ത മാസം 15 മുതൽ നിലവിൽവരും.
ആഗസ്റ്റ് 15 മുതൽ നവീകരിച്ച പൊലീസ് സേനയാണ് കേരളത്തിലുണ്ടാവുകയെ ന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിട്ടുണ്ട്.
ചെന്നിത്തല ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റശേഷം നടപ്പാക്കിയ 'ഓപറേഷൻ തുഫാൻ', വിജിലൻസ് മാന്വൽ പരിഷ്കരണം എന്നിവ ഹിറ്റായ തിന് പിന്നാലെയാണ് സ്‌റ്റേഷനുകളെ ജനസേവന കേന്ദ്രമാക്കി മാറ്റാൻ നടപടി കൈക്കൊള്ളുന്നത്. സ്‌റ്റേഷനിലെത്തുന്ന പൊതുജനത്തിന് സമയബന്ധിതമായി പരമാവധി സേവനം ലഭ്യമാക്കുന്നതിനൊപ്പം മാന്യമായ പെരുമാറ്റം ഉൾപ്പെടെ ലക്ഷ്യം വെക്കുന്നതാണ് പരിഷ്കരണം.
കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ആണ് ഇൻസ്പെക്ടർമാരെ സ്റ്റേഷൻ ഹൗസ് ഓഫിസർമാരാക്കി മാറ്റിയത്.
കൂടുതൽ കേസുകളുള്ള 64 പ്രധാന സ്റ്റേഷനുകളിലൊഴികെ ആഗസ്റ്റ് 15 മുതൽ സ്‌റ്റേഷൻചുമതല എസ്.ഐമാർക്കായിരിക്കും. 64 സ്റ്റേഷനുകളിൽ എസ്.എച്ച്.ഒമാരായി സി.ഐമാർ തുടരും.
ഓപറേഷൻ തൂഫാൻ' സ്ഥിരം സംവിധാനമാക്കി നടപ്പാക്കും. ആഗസ്റ്റ് 15നകം എല്ലാ സ്റ്റേഷനുകളും വൃത്തിയാക്കി, ഒരേ നിറം നൽകും. പൊലീസിനെക്കുറിച്ച പരാതികൾ പരിഹ രിക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തും. ഇത്തരം പരാതികളിലെ പരിഹാരനടപടികളിൽ ഓഡിറ്റ് നടത്തും.
പരിഷ്കാരം വരുന്നതോടെ സ്റ്റേഷൻ ചുമതല വീണ്ടും എസ്. ഐമാരിലേക്ക് എത്തും. അതിന് പുറമെ സി.ഐമാർക്ക് മൂന്ന് സ്റ്റേഷനുകളുടെ ചുമതല നൽകും. ഡിവൈ.എസ്.പിമാർക്കും കൂടുതൽ സ്റ്റേഷനുകളുടെ ചുമതല ലഭിക്കും.
0 Comments