Ticker

6/recent/ticker-posts

15 ഓളം ആൺകുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിയെ ബേക്കലിൽ എത്തിച്ചു

കാഞ്ഞങ്ങാട്:15 ഓളം ആൺകുട്ടികളെ
 പീഡിപ്പിച്ച കേസിലെ പ്രതിയെ ബേക്കലിൽ എത്തിച്ചു. ബേക്കൽ പൊലീസ് റജിസ്ട്രർ ചെയ്ത രണ്ട് പോക്സോ കേസുകളിലും കുട്ടിയെ മർദ്ദിച്ച ജെ. ജെ. ആക്ടിലും ചോദ്യം ചെയ്യുന്നതിനാണ് പ്രതിയെ ഇന്ന് ബേക്കലിൽ എത്തിച്ചത്.
മലപ്പുറം ആദവനാട് സ്വദേശി എം.കെ.
മുഹമ്മദ്
ഉസ്താദിനെയാണ് എത്തിച്ചത്. പ്രതി
വളാഞ്ചേരി പൊലീസിൻ്റെ
 പിടിയിലാവുകയായിരുന്നു. ഇവിടെ നിന്നും കോടതി അനുമതിയോടെയാണ് ബേക്കലിൽ കൊണ്ട് വന്നത്. വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. നാളെ കോടതിയിൽ ഹാജരാക്കും.ഇയാൾക്കെതിരെ
മലപ്പുറം,
കാസർകോട്
ജില്ലകളിലായി 15
ഓളം പ്രായപൂർത്തിയാകാത്ത
ആൺകുട്ടികളെ പീഡിപ്പിച്ചതിന് കേസുകളുണ്ടെന്നാണ് വിവരം.
Reactions

Post a Comment

0 Comments