കാഞ്ഞങ്ങാട്:ബസ് സ്റ്റാൻഡിൽ കൂഴഞ്ഞു വീണ യാത്രക്കാരനെ ഫയർ ഫോഴ്സ് വാഹനത്തിൽ
ആശുപത്രിയിലെത്തിച്ചു.
ഇന്ന് വൈകീട്ട് കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിലാണ് കുശാൽ നഗർ സ്വദേശി തളർന്ന് വീണത്. ഗുരുതരാവസ്ഥയിലായിരുന്ന യാത്രക്കാരന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡുമാരും മറ്റ് യാത്രക്കാരും രക്ഷക്കെത്തി ഉടൻ ഫയർ ഫോഴ്സിലറിയിച്ചു. ഫയർഫോഴ്സ് ആംബുലൻസിൽ ജില്ലാശുപത്രിയിലും പിന്നീട് ഐഷാൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
0 Comments