Ticker

6/recent/ticker-posts

160 ഓളം മീൻ ബോക്സുകൾ മോഷ്ടിച്ച പ്രതി അറസ്റ്റിൽ

കാഞ്ഞങ്ങാട്: ഒന്നെ മുക്കാൽ ലക്ഷത്തിലേറെ രൂപ വില വരുന്ന
160 ഓളം മീൻ 
ബോക്സുകൾ
 മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഇന്ന് ഉച്ചയോടെ മേൽ പറമ്പ
 പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.
ഉദുമ ബങ്കരക്കുന്നിലെ സി.എ. സലിം 41 ആണ് അറസ്റ്റിൽ ആയത്.
ചട്ടഞ്ചാൽ ദേശീയ പാതക്കരികിൽ മീൻ ഷെഡിൽ സൂക്ഷിച്ചിരുന്ന ബോക്സുകളാണ് മോഷണം പോയത്. ഉടമ ചട്ടഞ്ചാലിലെ ടി. എസ്. റഹീമിൻ്റെ പരാതിയിൽ മേൽപ്പറമ്പ പൊലീസ് കേസെടുത്തിരുന്നു.
40 ബോക്സുകൾ കഴിഞ്ഞ ദിവസവും മറ്റുള്ളവ അതിന്ന് മുൻപുള്ള ദിവസങ്ങളിലുമായാണ് മോഷ്ടിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കും .
Reactions

Post a Comment

0 Comments