കാഞ്ഞങ്ങാട്:സ്കൂളിലേക്ക് പോയ 18 വയസുകാരിയായ വിദ്യാർത്ഥിനിയെ കാണാതായതായി പരാതി. ഇന്ന് രാവിലെ 8.30 ന് വീട്ടിൽ നിന്നും പോയ പെൺകുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ മേൽപ്പറമ്പ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തെക്കിൽ മഹാലക്ഷ്മിപുരത്തെ ശ്രീനന്ദയെയാണ് കാണാതായത്. അക്ഷയ കേന്ദ്രത്തിലേക്കും പോകുമെന്ന് വീട്ടിൽ പറഞ്ഞിരുന്നു. രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് പരാതി നൽകുകയായിരുന്നു.
0 Comments