സ്കൂട്ടി തടഞ്ഞ് കവർച്ചക്കിരയായ സിന്ധുവിന് ഇനിയും ഞ്ഞെട്ടൽ മാറിയില്ല.
അന്വേഷണത്തിൽ പൊലീസിസ് രണ്ട്
പ്രതികളുടെ സി.സി.ടി.വി ക്യാമറ ദൃശ്യം ലഭിച്ചു .മാവുങ്കാൽ,നെല്ലിത്തറയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരി സിന്ധുവി 43 ന്റെ മൂന്നു പവനോളം തൂക്കം വരുന്ന താലി മാലയാണ് സംഘം കവർന്നത് . യുവതി സഞ്ചരിച്ച സ്കൂട്ടിക്ക് കുറുകെ ഇരുചക്ര വാഹനം നിർത്തിയാണ് പട്ടാപ്പകൽ കവർച്ച നടന്നത്. പുലയനടുക്കത്തെ കെ. രവീന്ദ്രൻ്റെ ഭാര്യയാണ് നാടിനെ നടുക്കിയ കവർച്ചക്കിരയായ സിന്ധു. യുവതിയുടെ കഴുത്തിൽ ഉണ്ടായിരുന്നമാല യാണ് കവർന്നത്. കഴിഞ്ഞ ദിവസം വൈകീട്ട്5.30ഓടെ മാവുങ്കാൽ നെല്ലിത്തറ പുലയനടുക്കത്ത് വെച്ചായിരുന്നു സംഭവം. കാഞ്ഞങ്ങാട് നിന്നും വീട്ടിലേക്ക് പോകുന്നതിനിടയിലായിരുന്നു കവർച്ച. വെളള നിറത്തിലുള്ള പഴയ മോഡൽ സ്കൂട്ടറിലാണ് രണ്ടംഗസംഘം എത്തിയത്.ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നു . പിറകിലിരുന്നയാളാണ്
സിന്ധു സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി പിറകിലിരുന്നയാൾ ഇറങ്ങിവന്ന് സ്കൂട്ടർ തള്ളിയിടുകയായിരുന്നു. നിലത്തുവീണ സിന്ധുവിന്റെ മാല പൊട്ടിച്ച സംഘം കടന്നു കളഞ്ഞു. ആരംഗം ഓർക്കുമ്പോൾ ഇപ്പോഴും ഭയമാണെന്ന് സിന്ധു പറഞ്ഞു. സംഭവത്തിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. പ്രദേശത്തെ ഒരു വീട്ടിലെ സിസിടിവി ക്യാമറയിൽ പ്രതികളുടെ ചിത്രം വ്യക്തമായി പതിഞ്ഞു. ഈ ദൃശ്യം ഹോസ്ദുർഗ് പൊലീസ് ശേഖരിച്ചു.
0 Comments