Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് റോഡ് ടാറിങ് ചെയ്യുകയായിരുന്നവർക്ക് നേരെ അക്രമം 3 പേർക്ക് പരിക്ക് ആറ് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്: റോഡ് ടാറിങ് ചെയ്യുകയായിരുന്നവർക്ക് നേരെ അക്രമം 3 പേർക്ക് പരിക്ക് പറ്റി. ആറ് പേർക്കെതിരെ സംഭവവുമായി ബന്ധപെട്ട് ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
സംസ്ഥാന പാതയിൽ കൊവ്വൽ പള്ളി പെട്രോൾ പമ്പിന് സമീപം ഒരു വശം ബ്ലോക്ക് ചെയ്ത് റോഡ് ടാറിങ് ചെയ്യുകയായിരുന്ന മൂന്ന് പേരെ ആക്രമിച്ചതായാണ് പരാതി.
വടകര പള്ളിയത്ത് രാഹുൽ മരുതോത്ത് കുഴി 26, കോഴിക്കോട് സ്വദേശികളായ അഖിൽ 29, റോഷൻ 29 എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ റിഷാദ്, ജാസിർ, മുഹ്തസിൻ, ഫയാസ് മറ്റ് കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെയാണ് കേസ്.
ഇന്നലെ വൈകീട്ടാണ് സംഭവം . ഇരുമ്പ് വടി കൊണ്ട് ഉൾപെടെ ആക്രമിച്ചെന്നാണ് പരാതി.
റോഡ്  ബ്ലോക്ക് ചെയ്തതിനാണ് അക്രമിച്ചതെന്നാണ് പരാതി.
Reactions

Post a Comment

0 Comments