Ticker

6/recent/ticker-posts

63 ഗ്രാം എം.ഡി.എം.എ കൈവശം വച്ച പ്രതിക്ക് പത്ത് വർഷം കഠിന തടവും പിഴയും

കാസർകോട്: മാരക മയക്കുമരുന്നായ എം.ഡി.എം.എ  കൈവശം വെച്ച് വിൽപ്പന നടത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ഉപ്പള മുസ്സൊടി പുഴക്കര ഹൗസിലെ അബ്ദുൽ അസീസിനെയാണ് 29 കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് വിനായക റാവു ആർ. ശിക്ഷിച്ചത്.
2024 മാർച്ച് 9-ന് വൈകുന്നേരം 7:25-ഓടെ കുഞ്ചത്തൂർ ഗ്രാമത്തിൽ വെച്ചാണ് അബ്ദുൽ അസീസിനെ 63 ഗ്രാം എം.ഡി.എം.എയുമായി മഞ്ചേശ്വരം പൊലീസ് പിടികൂടിയത്. വിൽപ്പനയ്ക്കായി മയക്കുമരുന്ന് സൂക്ഷിച്ചിരിക്കുകയാണെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.
മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടറായിരുന്ന ടോൽസൺ പി. ജോസഫ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച കേസിൽ, അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് മഞ്ചേശ്വരം ഇൻസ്‌പെക്ടർ ആയിരുന്ന അനൂപ് കുമാർ  ആണ്.
ശിക്ഷ:10 വർഷം കഠിനതടവും 1 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
പിഴ അടച്ചില്ലെങ്കിൽ: അധികമായി ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കണം.
പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ. വേണുഗോപാലൻ പി. ഹാജരായി.
Reactions

Post a Comment

0 Comments