കാഞ്ഞങ്ങാട് അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളിയായ പ്രതിയെ മഹാരാഷ്ട്രയിൽ നിന്നും പിടികൂടി. അട്ടേങ്ങാനം
തട്ടുമ്മൽ പെടവടുക്കത്തെ അമ്പൂട്ടി നായരുടെ ഭാര്യ ലീല 57യെ കൊലപ്പെടുത്തിയ കേസിലെ പ്രതി പശ്ചിമബംഗാൾ മുർഷിബാദ് സ്വദേശിയെയാണ് നേവി മുംബൈയിൽ നിന്നും കാസർകോട് ജില്ലാ പൊലീസ് മേധാവി നിതിൻ രാജിന്റെ നിർദ്ദേശപ്രകാരം ഡിവൈഎസ് പി എം . പി . ആസാദിന്റെ നേത്വത്തിലുള്ള പൊലീസ് സംഘംപിടികൂടിയത്.2017 നവംബർ 15നാണ് കൊലപാതകം നടന്നത്.ലീലയുടെ വീട്ടിൽ തേപ്പ് ജോലിക്ക് എത്തിയ പ്രതി ലീലയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കഴുത്തിൽ ഉണ്ടായിരുന്ന സ്വർണമാലയും കമ്മലും കൈക്കലാക്കിയ ശേഷം മുങ്ങുകയായിരുന്നു. അന്വേഷണത്തിൽ പ്രതിയെ പിടികൂടിയെങ്കിലുംപ്രായപൂർത്തിയാകാത്തതിനാല്‍ ജുവനൈല്‍ ഹോം കോടതി ജാമ്യം നൽകിയിരുന്നു.വിചാരണ വേളയിൽ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് പ്രതിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു അമ്പലത്തറ ഇൻസ്പെക്ടർ സി. ഷാജു,എ എസ് ഐ ജയരാജൻ ,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷിബു,ബിജു കീനേരി എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ എത്തിച്ചത് .
0 Comments