Ticker

6/recent/ticker-posts

ഒരു കോടി രൂപയുടെ സ്വർണം ഉണ്ടെന്ന് പറഞ്ഞ് ജ്വല്ലറി ഉടമയിൽ നിന്നും 93 ലക്ഷം രൂപ തട്ടി, ഡോക്ടർ അടക്കം രണ്ട് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്:ഒരു കോടി രൂപയിലധികം വില വരുന്ന സ്വർണം ഉണ്ടെന്ന് പറഞ്ഞ് ജ്വല്ലറി ഉടമയിൽ നിന്നും 93 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ
ഡോക്ടർ അടക്കം രണ്ട് പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
ഡോ. മുഹമ്മദ് സഹീർ , അബ്ദുള്ള എന്നിവർക്കെതിരെയാണ് കേസെടുത്തത്.
കുമ്പളയിലെ യെസ് ഗോൾഡ് ഉടമ കോയിപ്പാടി റഹ്മത്ത് നഗറിലെ യൂസഫ് കോട്ട 44 യുടെ പരാതിയിലാണ് കേസെടുത്തത്.
പഴയ സ്വർണം വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന പരാതിക്കാരന് പഴയ സ്വർണം നൽകാനുണ്ടെന്ന് പറഞ്ഞ് 93 ലക്ഷം വാങ്ങി ആഭരണം നൽകിയില്ലെന്നും പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപെടുത്തുന്നതായാണ് പരാതി.
കഴിഞ്ഞ മെയ് 17 ന് പണം നൽകിയെന്നാണ് പരാതി.
Reactions

Post a Comment

0 Comments