Ticker

6/recent/ticker-posts

കാറിൽ എം.ഡി.എം.എയുമായി പിടിയിലായ യുവാവ് റിമാൻഡിൽ

കാഞ്ഞങ്ങാട്:അമ്പലത്തറയിൽ കാറിൽ എം.ഡി.എം.എയുമായി പിടിയിലായ യുവാവ് റിമാൻഡിൽ. ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതിയാണ് പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത് .
 മൂന്നാം മൈലിൽ നിന്നും  ക്രിറ്റ കാറിൽ നിന്നും 1.010 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ
മാവുങ്കാൽ നെല്ലിത്തറയിലെ വിഗ്നേശ് കെ. നായർ 32 ആണ് റിമാൻഡിലായത്.
അമ്പലത്തറ ഇൻസ്പെക്ടർ സി.ഷാജു വിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.
മൂന്നാം മൈൽ റോഡരികിൽ നിർത്തിയിട്ട നിലയിലായിരുന്നു കാറിൽ നിന്നാണ് മയക്ക് മരുന്ന് കണ്ടെത്തിയത്. പ്രതി മുൻ പ്രവാസിയാണ്. മാസങ്ങളായി പൊലീസ് നിരീക്ഷണത്തിൽ ആയിരുന്നു പ്രതി. 
Reactions

Post a Comment

0 Comments