Ticker

6/recent/ticker-posts

ഓപ്പറേഷൻ സൈ-ഹണ്ട് നിരവധി പേർ പിടിയിൽ, വൻ തുക കണ്ടെത്തി, നീലേശ്വരത്തും ചന്തേര , അമ്പലത്തറ, കാസർകോട് , വിദ്യാനഗർ, മഞ്ചേശ്വരത്തും പരിശോധന

കാഞ്ഞങ്ങാട്:ഓപ്പറേഷൻ സൈ-ഹണ്ട് ഭാഗമായി പൊലീസ് ഇന്ന് നടത്തിയ സംയുക്ത പരിശോധനയിൽ എട്ട് 
  പേർ പിടിയിൽ. ഇവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും പൊലീസ്
വൻ തുക കണ്ടെത്തി.
നീലേശ്വരത്തും ചന്തേര , അമ്പലത്തറ, കാസർകോട് , വിദ്യാനഗർ, മഞ്ചേശ്വരത്തും ഇന്ന് പരിശോധന നടന്നു.
അമ്പലത്തറ പൊലീസ് പാറപ്പള്ളിയിലെ യുവാവിൻ്റെ അക്കൗണ്ടിൽ   നടത്തിയ പരിശോധനയിൽ
യുവാവിൻ്റെ അമ്പലത്തറ  ബാങ്കിൽ നടത്തിയ 40000 രൂപ ഇടപാടിന് രേഖകൾ ഇല്ലെന്ന് കണ്ടെത്തി കേസെടുത്തു. ചെറുവത്തൂർ
കാടംകോട് സ്വദേശിയായ യുവാവ് അക്കൗണ്ട് വാടകക്ക് നൽകിയും ഒടിപി കൈമാറിയും കുറ്റകൃത്യം ചെയ്തതായി കണ്ടെത്തി ചന്തേര പൊലീസ് കേസെടുത്തു. ഓൺലൈൻ ട്രേഡിംഗ് നടത്തി 145000 രൂപ അക്കൗണ്ടിൽ എത്തിയതായി കണ്ട് കടവത്ത് സ്വദേശി ക്കെതിരെ കാസർകോട് പൊലീസ് കേസെടുത്തു. ഓൺലൈൻ തട്ടിപ്പ് അക്കൗണ്ടിലേക്ക് 249500 രൂപ എത്തിയതുമായി ബന്ധപെട്ട് പാവൂർ സ്വദേശിക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. അക്കൗണ്ടിലെത്തിയ 880000 രൂപ മറ്റൊരാൾക്ക് കൈമാറിയതുമായി ബന്ധപെട്ട് രണ്ട് കോട്ടപ്പുറം സ്വദേശികൾക്ക് എതിരെ
 നീലേശ്വരം പൊലീസ് കേസെടുത്തു. അമ്മൂസ് നഗർ സ്വദേശിക്കെതിരെ നാലര ലക്ഷം രൂപയുടെ ഇടപാടുമായി ബന്ധപെട്ട് വിദ്യാനഗർ പൊലീസ് കേസെടുത്തു. ഇരുപത്തിരണ്ടര ലക്ഷം രൂപ അക്കൗണ്ട് വഴി മറ്റൊരാൾക്ക് കൈമാറിയ കോട്ടപ്പുറം സ്വദേശിക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments