എടുത്ത് കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 40 വർഷം കഠിന തടവും 60000
പിഴയും ശിക്ഷ വിധിച്ച് കാഞ്ഞങ്ങാട് കോടതി.
മാലോം അതിരുമാവിലെ പാപ്പിനി വീട്ടിൽ പി.ഡി. സനീഷിനെ 33 യാണ് ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധികം തടവിനും ശിക്ഷ വിധിച്ചു. ചിറ്റാരിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയെ 2023 വർഷം മുതൽ വിവിധ ദിവസങ്ങളിൽ ആണ് പ്രതി പീഡിപ്പിച്ചത്.
രാത്രിയിൽ കുട്ടി താമസിക്കുന്ന വീട്ടിൽ ഉറങ്ങുമ്പോൾ തൊട്ടടുത്ത റൂമിൽ എടുത്തുകൊണ്ടുപോയി കഠിനതരമായ
ലൈംഗിക ആക്രമണത്തിന് വിധേ യമാക്കുകയായിരുന്നു.
പോക്സോ ആക്ട് 6(1) r/w 5 (m)(l) പ്രകാരം 30 വർഷം കഠിന തടവും 50,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ 6 മാസം അധികതടവിനും, IPC 449 പ്രകാരം 10 വർഷം കഠിന തടവും 10,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക തടവിനും ആണ് ഇന്ന്
ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് പി.എം. സുരേഷ് ശിക്ഷ വിധിച്ചത്. ചിറ്റാരിക്കൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ഇൻസ്പെക്ടർ ഓഫ് പൊലീസ് ആയിരുന്ന രഞ്ജിത്ത് രവീന്ദ്രൻ ആണ്. പ്രോസിക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.
0 Comments