കാസർകോട്: വീട് കുത്തിത്തുറന്ന് കവർന്ന സ്വർണം കവർന്നതായുള്ള പരാതി: കാണാതായ സ്വർണാ
ഭരണങ്ങൾ പൊലീസ് കണ്ടെത്തി. അന്വേഷണം പുരോഗമിക്കുന്നു.
കുമ്പള കയ്യാറിൽ വീട് കുത്തിത്തുറന്ന് സ്വർണാ
ഭരണങ്ങൾ കവർന്നതായി ലഭിച്ച പരാതിയെത്തുടർന്ന് നടത്തിയ തിരച്ചിലിൽ കാണാതായ സ്വർണം കണ്ടെടുക്കുകയായിരുന്നു. മൈൽ കല്ല്' വീട്ടിൽ
മൈമൂന ബീവിയും കുടുംബവും വീട് പൂട്ടി പുറത്തുപോയ സമയത്ത്, വാതിൽ കുത്തിത്തുറന്ന് അഞ്ചു പവനോളം സ്വർണം ഇന്നലെ രാത്രി മോഷണം പോയെന്നായിരുന്നു കുമ്പള പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതി.
പരാതിയുടെ അടിസ്ഥാനത്തിൽ കുമ്പള പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ ബൈജു കെ. ജോസിന്റെയും സബ് ഇൻസ്‌പെക്ടർ ഗണേശൻ എന്നിവരുടെ നേതൃത്വത്തിൽ ഉടൻ തന്നെ അന്വേഷണം ആരംഭിച്ചു.
ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധർ ഉൾപ്പെടെയുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തി പരിശോധനകൾ നടത്തുകയും പ്രദേശത്തെ സംശയാസ്പദമായ സാഹചര്യങ്ങൾ കേന്ദ്രീകരിച്ച് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ സമഗ്രവും വിപുലവുമായ പരിശോധനയ്ക്കൊടുവിൽ, നഷ്ടപ്പെട്ടതായി പറഞ്ഞ സ്വർണാ
ഭരണങ്ങൾ പരാതിക്കാരിയുടെ വീട്ടിലെ മറ്റൊരു ഭാഗത്തുനിന്നുതന്നെ പൊലീസ് സംഘം കണ്ടെത്തുകയായിരുന്നു.
0 Comments