Ticker

6/recent/ticker-posts

മാവുങ്കാലിന് സമീപം യുവതിയെ സ്കൂട്ടറിൽ നിന്നും തള്ളിയിട്ട് ആഭരണം കവർന്നത് തളിപ്പറമ്പിൽ കവർച്ച നടത്തിയ സംഘമെന്ന് സംശയം

കാഞ്ഞങ്ങാട്:മാവുങ്കാലിന് സമീപം യുവതിയെ സ്കൂട്ടറിൽ നിന്നും തള്ളിയിട്ട് ആഭരണം കവർന്നത് തളിപ്പറമ്പിൽ കവർച്ച നടത്തിയ സംഘമെന്ന് സംശയം.
യുവതി സഞ്ചരിച്ച സ്കൂട്ടിക്
കുറുകെ സ്കൂട്ടറിട്ട് മൂന്ന് ലക്ഷം രൂപയുടെ സ്വർണം തട്ടിയെടുത്ത സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.
 മാവുങ്കാൽ നെല്ലിത്തറ പുലയനടുക്കത്ത്.
പുലയനടുക്കത്തെ കെ. രവീന്ദ്രൻ്റെ ഭാര്യ കെ . സിന്ദു 43 വാണ് നാടിനെ നടുക്കിയ പിടിച്ചു പറിക്കിരയായത്. കാഞ്ഞങ്ങാട് നിന്നും സാധനങ്ങൾ വാങ്ങി സ്കൂട്ടിയിൽ വീട്ടിലേക്ക് പോവുകയായിരുന്നു യുവതി. വെളുത്ത സ്കൂട്ടിയിൽ വന്ന രണ്ട് പേർ കുറുകെ സ്കൂട്ടി ഇട്ടു. സ്കൂട്ടർ സഹിതം തള്ളിയിട്ടു.
പിന്നിലിരുന്ന പ്രതി മൂന്ന് ലക്ഷം രൂപ വില വരുന്ന മൂന്ന് പവൻ്റെ സ്വർണ മാല പിടിച്ചു പറിച്ച് രക്ഷപ്പെടുകയായിരുന്നു.
തളിപ്പറമ്പ് ചിറവക്കിൽ ഉമദേവിയുടെ സ്വർണ മാല ഇന്നലെ രാവിലെ തട്ടിപറിച്ച സംഘമാണ് ഇന്നലെ വൈകീട്ട് നെല്ലിത്തറയിലും കവർച്ച നടത്തിയതെന്നാണ് സംശയം. രണ്ട് സ്കൂട്ടികളും വെളുത്ത നിറത്തിലും ഏറെ സാമ്യമുള്ളതുമാണ്.
Reactions

Post a Comment

0 Comments