Ticker

6/recent/ticker-posts

വീട്ടമ്മയെ ഡിജിറ്റൽ അറസ്റ്റ് ചെയ്ത് അഞ്ചര ലക്ഷം രൂപ തട്ടിയെടുത്തു

കാഞ്ഞങ്ങാട്:ഡിജിറ്റൽ അറസ്റ്റ് ചെയ്തെന്ന് പറഞ്ഞ് അജ്ഞാത സംഘം വയോധികയിൽ നിന്നും അഞ്ചര ലക്ഷം രൂപ തട്ടിയെടുത്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കരിവേടകം പയ്യനാട്ട് ലീലാമ്മ ജോസഫിൽ 71 നിന്നുമാണ് ഡിജിറ്റൽ അറസ്റ്റെന്ന് പറഞ്ഞ് പണം തട്ടിയെടുത്തത്. കഴിഞ്ഞ മാർച്ച് 17,18 തീയ്യതികളിലായി ബാങ്കിലെ അക്കൗണ്ടിൽ നിന്നാണ് പണം തട്ടിയെടുത്തത്. ഭയന്ന് പോയതിനാലാണ് പൊലീസിന് പരാതി നൽകാൻ വൈകിയത് . ബേഡകം പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

Reactions

Post a Comment

0 Comments