കാഞ്ഞങ്ങാട്:ബാങ്ക് അക്കൗണ്ടിനെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.ഹൈക്കോടതി ബാങ്ക് അക്കൗണ്ടിനെ കുറിച്ച് നിരീക്ഷണം നടത്തിയതിനെ തുടർന്നാണ് കേസ്. പാണത്തൂരിലെ സിദ്ദാർത്ഥ ചന്ദ്രൻ്റെ 20 ബാങ്ക് അക്കൗണ്ടിനെ കുറിച്ചാണ് രാജപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പനത്തടി ഗ്രാമീൺ ബാങ്കിൽ ഉള്ള അക്കൗണ്ട് ഉത്തർ പ്രദേശ് സൈബർ പൊലീസിൻ്റെയും ഡൽഹി സൈബർ സ്റ്റേഷനിൽ നിന്നുള്ള റിക്വസിഷനുകൾ പ്രകാരം ബാങ്ക് അധികൃതർ ഫ്രീസ് ചെയ്തിരുന്നു. ഇതിനെതിരെ അക്കൗണ്ട് ഉടമ കേരള ഹൈക്കോടതി മുമ്പാകെ ഹരജി സമർപ്പിച്ചിരുന്നു. ഹർജി തീർപ്പാക്കുന്നതിന് വേണ്ടി കോടതി പരിഗണിച്ചതിൽ അക്കൗണ്ട് ആരംഭിച്ച് പ്രവർത്തിച്ച് വരുന്നതും അക്കൗണ്ട് വഴിയുള്ള ഇടപാടുകൾ സംശയാസ്പദമാണെന്നും കുറ്റകരമായ ട്രാൻസാക്ഷനുകൾക്ക് വേണ്ടിയാണ് പ്രസ്തുത അക്കൗണ്ടുകൾ തുറന്ന് പ്രവർത്തിച്ചു വരുന്നതെന്നും പ്രഥമദൃഷ്ട ബോധ്യപ്പെടുന്നുണ്ട് എന്നും കോടതി നിരീക്ഷിച്ചു. സാമ്പത്തിക ഇടപാടുകൾ വിശദീകരിക്കുന്നതിൽ ഉടമ പരാജയപ്പെട്ടിരിക്കുന്നതായും അക്കൗണ്ടുകൾ പ്രവർത്തിച്ച് വരുന്നത് കുറ്റകരമായ ട്രാൻസാക്ഷനുകൾക്ക് വേണ്ടിയാണെന്ന് പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെടുന്നുണ്ടെന്ന് കേരള ഹൈക്കോടതി നിരീക്ഷണം നടത്തിയതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്.
0 Comments