Ticker

6/recent/ticker-posts

പാണത്തൂരിൽ യുവാവ് മരിച്ചത് വാഹനാപകടത്തിൽ പരിക്ക് പറ്റി, പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

കാഞ്ഞങ്ങാട്:പാണത്തൂരിൽ യുവാവ് റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ് മോർട്ടറിപ്പോർട്ട് പുറത്ത്. പാണത്തൂർ ടൗണിനടുത്തുള്ള പച്ചക്കറി കടക്ക് സമീപം 12ന് രാത്രി 10.30 മണിയോടെ വീണ് കിടക്കുന്നതായി കണ്ട പാണത്തൂരിൽ ഹോട്ടൽ ജോലി ചെയ്ത് വന്നിരുന്ന നേപ്പാൾ സ്വദേശി ഭക്ത ബഹദൂരിൻ്റെ മകൻ ഇന്ദ്രകുമാർ 32 മരിച്ചത് വാഹനാപകടത്തിലുണ്ടായ പരിക്ക് മൂലമാണെന്ന് വ്യക്തമായി. കാസർകോട് ജനറൽ ആശുപത്രിയിൽ നടന്ന പോസ്റ്റ് മോർട്ടത്തിലാണ് മരണകാരണം വ്യക്തമായത്. നേപ്പാളിൽ നിന്നും ബന്ധുക്കൾ എത്തി മൂന്ന് ദിവസം കഴിഞ്ഞായിരുന്നു പോസ്റ്റ് മോർട്ടം നടത്തിയത്. മൃതദേഹം പാറക്കട്ടയിലെ ശ്മശാനത്തിൽ സംസ്ക്കരിച്ചു. യുവാവ് മരിക്കുന്നതിന് രണ്ട് മണിക്കൂർ മുൻപായിരുന്നു അപകടം. പാണത്തൂർ ടൗണിനടുത്ത് വച്ച് ഇന്ദ്രകുമാർ ഓടിച്ച സ്കൂട്ടർ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു. എന്നാൽ പുറമേക്ക് പരിക്കുകൾ കണ്ടെത്തിയിരുന്നില്ല. നാട്ടുകാർ ആശുപത്രിയിൽ കൊണ്ട് പോകാൻ ഓട്ടോയിൽ കയറ്റിയെങ്കിലും തയാറാകാതെ ടൗണിൽ ഇറങ്ങി. പിന്നീട് ആണ് റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വയറ്റിനുള്ളിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ആന്തരിക അവയവങ്ങൾ വിദഗ്ധ പരിശോധക്ക് അയച്ചതായും അന്വേഷണം നടക്കുന്നതായി രാജപുരം പൊലീസ് പറഞ്ഞു.

Reactions

Post a Comment

0 Comments