Ticker

6/recent/ticker-posts

കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസിൽ നിന്നും യാത്രക്കാരി തെറിച്ചു വീണു, ബസ് നിർത്താതെ പോയി

കാഞ്ഞങ്ങാട്:കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസിൽ നിന്നും യാത്രക്കാരി തെറിച്ചു വീണു. 
ബസ് നിർത്താതെ പോയി. ഇറങ്ങുന്നതിനിടെ വയോധിക റോഡിലേക്ക് തെറിച്ച് വീണിട്ടും ബസ് നിർത്താതെ പോയതായി പരാതി. സംഭവത്തിൽ കെ. എസ്. ആർ. ടി.സി ഡ്രൈവർക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു.
ഇന്ന് രാവിലെ കുറ്റിക്കോൽ ടൗണിലാണ് അപകടം.
കരിവേടകം ശങ്കരം പാടി കുളിയം കുളം തമ്പായിക്കാണ് 75 പരിക്കേറ്റത്.
സാരമായി പരിക്ക് പറ്റിയ വയോധികയെ കാസർകോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
തെറിച്ചു വീഴുന്നത് കണ്ടിട്ടും ഡ്രൈവർ ബസ് നിർത്താതെ ഓടിച്ചു പോയെന്നാണ് പരാതി.
Reactions

Post a Comment

0 Comments