Ticker

6/recent/ticker-posts

കോൺക്രീറ്റ് ഭിത്തിയിൽ സ്കൂട്ടറിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

കാസർകോട്: റോഡരികിലെ
കോൺക്രീറ്റ് ഭിത്തിയിൽ സ്കൂട്ടറിടിച്ച് പരിക്കേറ്റ
 യുവാവ് മരിച്ചു. നിയന്ത്രണം വിട്ട സ്കൂട്ടർ ഭിത്തിയിലിടിച്ച് മറിയുകയായിരുന്നു.
കുഡ്ലു കാവുഗോളി കടപ്പുറത്തെ ആനന്ദയുടെ മകൻ ലോകേഷ 42യാണ് ഇന്ന് രാവിലെ കാസർകോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
കഴിഞ്ഞ മെയ് 31 ന് വൈകുന്നേരം 4.30 മണിയോടെ ദേശീയ പാതയിൽ മംഗൽ പാടി കുക്കർ പാലത്തിന് സമീപം ഭിത്തിയിലിടിക്കുകയായിരുന്നു . തുടർന്ന് മംഗലാപുരം ആശുപത്രിയിലും അടുത്തിടെ തുടർ ചികിൽസക്കായി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യാനിരിക്കെയാണ് മരണം സംഭവിച്ചത്.
കുമ്പള പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments